
പാലാ: പാലാ നഗരസഭയുടെ മാർക്കറ്റ് കോംപ്ലക്സിൽ തീപിടിത്തം. രാവിലെ 9.30ന് ശരവണ ഭവൻ റസ്റ്റോറന്റിന്റെ അടുക്കളയിലാണ് തീപിടിച്ചത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ നാൽപതോളം പേർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരുക്കില്ല. അഗ്നി രക്ഷാസേന സ്ഥലത്തെത്തി തീയണക്കുകയായിരുന്നു.
ശരവണ ഹോട്ടലിലെ സീലിങ്, ഗ്ലാസ്, എസി തുടങ്ങിയവ കത്തിനശിച്ചു. എണ്ണയ്ക്കു തീ പിടിച്ചാണ് അപകടം സംഭവിച്ചത്. ഉടൻ തന്നെ ഗ്യാസ് സിലിണ്ടർ മാറ്റിയതിനാൽ വൻ അപകടം ഒഴിവായി. 50 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.
Be the first to comment