ബ്രഹ്‌മപുരം പ്ലാന്റില്‍ തീപിടുത്തം; തീയണയ്ക്കാന്‍ ശ്രമം തുടരുന്നു

ബ്രഹ്‌മപുരം പ്ലാന്റില്‍ തീപിടുത്തം. മാലിന്യങ്ങള്‍ കൂട്ടിയിട്ട ഭാഗത്താണ് തീപിടിത്തം ഉണ്ടായത്. തൃക്കാക്കരയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി.

തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. കഴിഞ്ഞവര്‍ഷവും വേനല്‍ക്കാലത്ത് തീപിടിത്തം ഉണ്ടായിരുന്നു. വളരെ വേഗത്തിലല്ലെങ്കിലും കൂടുതല്‍ ഭാഗത്തേക്ക് പുകഞ്ഞ് കത്തുന്ന സാഹചര്യമുണ്ട്. തീ നിയന്ത്രിക്കാനുള്ള ശ്രമം നടന്നു വരികയാണ്.

മാലിന്യമലകള്‍ നീക്കിയ ബ്രഹ്‌മപുരത്ത് മേയര്‍ എം അനില്‍ കുമാറിനും പി വി ശ്രീനിജന്‍ എംഎല്‍എയ്ക്കുമൊപ്പം ക്രിക്കറ്റ് കളിക്കുന്ന ചിത്രം മന്ത്രി എംബി രാജേഷ് കഴിഞ്ഞടയ്ക്ക് പങ്കുവച്ചിരുന്നു. ഇത് വലിയ പ്രതീക്ഷയാണ് നല്‍കിയിരുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*