അതിരമ്പുഴ: ഏറ്റുമാനൂർ – നീണ്ടുർ റോഡിൽ മുണ്ടുവേലിപ്പടി കിഴക്കേച്ചിറ ഷാപ്പിന് സമീപം കാടു കയറിക്കിടന്ന പുരയിടത്തിൽ തീപിടിച്ചു. കോട്ടേരി പുരയിടത്തിലാണ് ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിയോടെ തീപിടുത്തമുണ്ടായത്.
വാർഡ് മെമ്പർമാരായ ജോജോ ആട്ടേൽ, ജോസ് അഞ്ജലി എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും കോട്ടയത്തുനിന്നെത്തിയ ഫയർഫോഴ്സ് സംഘവും ചേർന്ന് 3.30 ഓടെ തീയണച്ചു. നാശനഷ്ടങ്ങളില്ല. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല. മുൻപും ഇതേ സ്ഥലത്ത് തീപിടുത്തമുണ്ടായിട്ടുള്ളതായി നാട്ടുകാർ പറയുന്നു.
Be the first to comment