കൊച്ചിയില്‍ ബാറില്‍ വെടിവെപ്പ്; പ്രതികള്‍ക്കായി തിരച്ചില്‍

കൊച്ചി കുണ്ടന്നൂരിലെ ഓജീസ് കാന്താരി ബാര്‍ ആന്‍ഡ് റെസ്റ്റോറന്റിലാണ് വൈകിട്ട് വെടിവെപ്പുണ്ടായത്.വൈകീട്ട് നാല് മണിയോടെ ക്യാഷ് കൗണ്ടറില്‍ പണം നല്‍കിയ ശേഷമായിരുന്നു സംഭവം. മദ്യപസംഘം തമ്മില്‍ തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് അതിലൊരാള്‍ വെടിയുതിര്‍ക്കുകയുമായിരുന്നു.ബാറില്‍ നിന്ന് ഇറങ്ങാൻ തുടങ്ങിയ സംഘം കൗണ്ടറിന്റെ അടുത്തെത്തിയപ്പോഴാണ് വെടിയുതിര്‍ത്തത്.

 വെടിവെപ്പില്‍ ആര്‍ക്കും പരിക്കില്ല. വെടിവെച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രാഥമിക പരിശോധനയില്‍ വെടിയുണ്ട കണ്ടെത്താനായില്ല. ഫോറന്‍സിക് സംഘം നാളെ പരിശോധന നടത്തും. സംഭവത്തെ തുടര്‍ന്ന് ബാര്‍ താത്കാലികമായി അടച്ചിടാന്‍ അധികൃതരോട് നിര്‍ദേശിച്ചു.

ഉച്ചക്ക് രണ്ട് മണിയോടെയാണ് പ്രതികള്‍ ബാറിലെത്തിയത്. ബാറിന്റെ ചുമരില്‍ രണ്ട് റൗണ്ട് വെടി വെക്കുകയായിരുന്നുവെന്ന് ഹോട്ടല്‍ ജീവനക്കാര്‍ വ്യക്തമാക്കി. സംഭവം വൈകുന്നേരം നാലു മണിയോടെയാണ് നടന്നതെങ്കിലും വൈകിട്ട് ഏഴ് മണി കഴിഞ്ഞാണ് ഹോട്ടല്‍ പ്രതിനിധികള്‍ പോലീസില്‍ പരാതി നല്‍കിയത്. സി സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. 

Be the first to comment

Leave a Reply

Your email address will not be published.


*