
തൃശൂർ: തൃശൂർ വിവേകോദയം സ്കൂളിൽ തോക്കുമായി കടന്നു കയറി വെടിയുതിർത്ത് പൂർവ വിദ്യാർഥി. മുളയം സ്വദേശി ജഗനാണ് സ്കൂളിലേക്ക് തോക്കുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തോക്കുമായെത്തിയ ഇയാൾ സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തി. പിന്നീട് ക്ലാസ് റൂമിൽ കയറി മൂന്നു തവണ മുകളിലേക്ക് വെടിവച്ചുവെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.
വെടിവയ്പ്പിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. തൃശൂർ ഈസ്റ്റ് പോലീസിന്‍റെ കസ്റ്റഡിയിലാണ് ഇയാൾ. പ്രതി ലഹരിക്കടിമയാണെന്നാണ് പ്രാഥമിക കണ്ടെത്തൽ.
Be the first to comment