തിരുവനന്തപുരം കോർപ്പറേഷന് യുഎൻ ഹാബിറ്റാറ്റ് പുരസ്കാരം, ആഗോള അംഗീകാരം കേരളത്തിനുള്ള ദീപാവലി സമ്മാനമെന്ന് മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം കോര്‍പ്പറേഷന് യുഎൻ ഹാബിറ്റാറ്റ് ഷാങ്ഹായ് പുരസ്കാരം ലഭിച്ചതായി മന്ത്രി എംബി രാജേഷ്. തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും സ്മാര്‍ട്ട് സിറ്റി സിഇഒ രാഹുൽ ശര്‍മയും ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങും. ഈജിപ്റ്റിലെ അലകസാണ്ട്രിയയിൽ വെച്ചാണ് പുരസ്കാരം ഏറ്റുവാങ്ങുക. നഗരങ്ങളിലെ സുസ്ഥിര വികസനത്തിനുള്ള ആഗോള അവാര്‍ഡിനാണ് തിരുവനന്തപുരം അര്‍ഹമായതെന്ന് എംബി രാജേഷ് പറഞ്ഞു.

യുഎന്‍ ഹാബിറ്റാറ്റിന്റെയും, ഷാങ്ഹായ് മുനിസിപ്പാലിറ്റിയുടെയും നേതൃത്വത്തിലുള്ള ആഗോള സംരംഭമാണ് നഗരങ്ങളിലെ സുസ്ഥിര വികസനത്തിനുള്ള UN ഷാങ്ഹായ് അവാര്‍ഡിനു തിരുവനന്തപുരം കോര്‍പ്പറേഷനെ തിരഞ്ഞെടുത്തത്. ബ്രിസ്ബെയിന്‍ (ഓസ്ട്രേലിയ), സാല്‍വഡോര്‍ (ബ്രസീല്‍) പോലെയുള്ള നഗരങ്ങളാണ് മുൻവർഷങ്ങളിൽ ഈ പുരസ്കാരം നേടിയത്.

ഇന്ത്യയിൽ നിന്ന് ഈ പുരസ്കാരം നേടുന്ന ആദ്യത്തെ നഗരമാണ് തിരുവനന്തപുരം. ഈജിപ്തിലെ അലക്സാൻഡ്രിയയിൽ നടക്കുന്ന ചടങ്ങിൽ ഇന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സ്മാർട്ട്‌ സിറ്റി സി ഇ ഒ രാഹുൽ ശർമ്മയും പുരസ്കാരം ഏറ്റുവാങ്ങും. കേരളത്തിനുള്ള ദീപാവലി സമ്മാനമാണ് പുരസ്കാരമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

തിരുവനന്തപുരം നഗരത്തിന്റെ ഈ നേട്ടം കേരളത്തിനാകെ അഭിമാനമാണ്. രാജ്യത്തെ എല്ലാ നഗരങ്ങൾക്കും മാതൃകയാക്കാനാവുന്ന നിരവധി പ്രവർത്തനങ്ങളാണ് നഗരസഭ ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. ഈ ചുവടുവെപ്പുകൾക്ക് ആഗോളാംഗീകരം നേടാനായത് ആവേശകരമാണ്. മേയർ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെയും ഉദ്യോഗസ്ഥരെയും തിരുവനന്തപുരം നിവാസികളെയും മന്ത്രി അഭിവാദ്യം ചെയ്തു.

 

Be the first to comment

Leave a Reply

Your email address will not be published.


*