പ്രഥമ കേരള പുരസ്‌കാരങ്ങൾ ഗവർണർ വിതരണം ചെയ്തു

വിവിധ മേഖലകളിലെ സമഗ്ര സംഭാവനയ്ക്കു സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ പ്രഥമ കേരള പുരസ്‌കാരങ്ങൾ സമർപ്പിച്ചു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുരസ്‌കാരങ്ങൾ സമ്മാനിച്ചു.

കേരള ജ്യോതി പുരസ്‌കാരത്തിന് അർഹനായ എം.ടി. വാസുദേവൻ നായർക്കു വേണ്ടി മകൾ അശ്വതി വി. നായർ പുരസ്‌കാരം ഏറ്റുവാങ്ങി. ഓംചേരി എൻ.എൻ. പിള്ളയ്ക്കും ടി. മാധവ മേനോനും കേരള പ്രഭ പുരസ്‌കാരങ്ങൾ സമർപ്പിച്ചു. ഓംചേരിക്കു വേണ്ടി മകൾ ദീപ്തി ഓംചേരി ഭല്ലയാണു പുരസ്‌കാരം ഏറ്റുവാങ്ങിയത്. കേരള ശ്രീ പുരസ്‌കാരത്തിന് അർഹരായ ഡോ. സത്യഭാമദാസ് ബിജുഗോപിനാഥ് മുതുകാട്കൊച്ചൗസേഫ് ചിറ്റിലപ്പള്ളിഡോ. വൈക്കം വിജയലക്ഷ്മി എന്നിവരും ഗവർണറിൽനിന്നു പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

രാജ്ഭവനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ചു. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് പുരസ്‌കാര ജേതാക്കളെ സദസിലേക്കു ക്ഷണിച്ചു. മന്ത്രിമാരായ വി. ശിവൻകുട്ടിഅഹമ്മദ് ദേവർകോവിൽജെ. ചിഞ്ചുറാണിഎ.കെ. ശശീന്ദ്രൻമേയർ ആര്യ രാജേന്ദ്രൻഎം.എൽ.എമാരായ രാമചന്ദ്രൻ കടന്നപ്പള്ളികെ.പി. മോഹനൻവി.കെ. പ്രശാന്ത്സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്സാമൂഹികസാംസ്‌കാരിക രംഗത്തെ പ്രമുഖർഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

പ്രാഥമിക പരിശോധനാ സമിതി (സെക്രട്ടറിതല സമിതി) ദ്വിതീയ പരിശോധനാ സമിതി, അവാർഡ് സമിതി എന്നിങ്ങനെ മൂന്നു തലങ്ങളിലായാണു പുരസ്‌കാര നിർണയം നടന്നത്. ദ്വിതീയ പരിശോധനാ സമിതി സമർപ്പിച്ച ശുപാർശകൾ അടൂർ ഗോപാലകൃഷ്ണൻ, ടി.കെ.എ നായർ, ഡോ. ഖദീജ മുംതാസ് എന്നിവരടങ്ങുന്ന അവാർഡ് സമിതി പരിശോധിച്ചാണ് പ്രഥമ കേരള പുരസ്‌കാരങ്ങൾക്കായി സർക്കാരിനു നാമനിർദേശം നൽകിയത്.

Be the first to comment

Leave a Reply

Your email address will not be published.


*