വിടുതലൈയുടെ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

ഭാഷാ ഭേദമന്യേ പ്രേക്ഷക-നിരൂപക പ്രശംസ കരസ്ഥമാക്കിയ വിടുതലൈയുടെ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. രണ്ടു പോസ്റ്ററുകളാണ് റിലീസ് ചെയ്തിരിക്കുന്നത്. വിജയ് സേതുപതി, മഞ്ജു വാര്യർ എന്നിവരാണ് പോസ്റ്ററിലുള്ളത്. വെട്രിമാരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ വിജയ് സേതുപതി, മഞ്ജു വാര്യർ എന്നിവർക്ക് പുറമെ സൂരി, അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് പ്രധാന താരങ്ങൾ.

ആർ എസ് ഇൻഫോടെയ്ൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. വിടുതലൈ പാർട്ട് 2ന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഇളയരാജയാണ്. സിനിമയുടെ ചിത്രീകരണത്തിന്റെ അവസാനഘട്ട ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്. വിടുതലൈ പാർട്ട് 2ന്റെ ഡി ഓ പി : ആർ. വേൽരാജ്, കലാസംവിധാനം : ജാക്കി, എഡിറ്റർ : രാമർ , കോസ്റ്റ്യൂം ഡിസൈനർ : ഉത്തര മേനോൻ, സ്റ്റണ്ട്സ് : പീറ്റർ ഹെയ്ൻ & സ്റ്റണ്ട് ശിവ, സൗണ്ട് ഡിസൈൻ : ടി. ഉദയകുമാർ, വി എഫ് എക്സ് : ആർ ഹരിഹരസുദൻ.

Be the first to comment

Leave a Reply

Your email address will not be published.


*