വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള ആദ്യ കപ്പൽ തുറമുഖത്തേക്ക് പ്രവേശിക്കാൻ കാത്തിരിക്കുന്നു. നിലവിൽ കപ്പൽ വിഴിഞ്ഞം പുറങ്കടലിൽ എത്തിയിരിക്കുകയാണ്. വിഴിഞ്ഞം തുറമുഖത്തിന്‍റെ പടിഞ്ഞാറായി 28 നോട്ടിക്കൽ മൈൽ ദൂരെ കാത്തു കിടക്കുകയാണ് കപ്പൽ. 15ന് വൈകീട്ട് നാല് മണിക്കാണ് കപ്പൽ വിഴിഞ്ഞം തീരത്ത് നങ്കൂരമിടുക. മുഖ്യമന്ത്രി, കേന്ദ്ര ഷിപ്പിംഗ് മന്ത്രി, മന്ത്രിമാർ തുടങ്ങിയവർ ചേർന്ന് കപ്പലിനെ സ്വീകരിക്കും.
വിഴിഞ്ഞം തുറമുഖത്തേക്ക് ഉള്ള 3 ക്രെയിനുകളാണ് ഷെൻഹുവ 15 എന്ന കപ്പലിൽ ഉള്ളത്.റെയിൽ മൗണ്ട് ക്വേ ക്രെയിനാണ് അതിൽ ഏറ്റവും വലുത്. ഇത് ഇവിടെ ഇറക്കുന്നതോടെ ഇന്ത്യൻ തുറമുഖങ്ങളിൽ ഏറ്റവും വലുപ്പം വിഴിഞ്ഞം തുറമുഖത്തിനാകും. കാൻഡിലിവർ ക്രെയിനുകളാണ് മറ്റ് രണ്ടെണ്ണം. അതേസമയം ക്രെയിനുകൾ ഇറക്കുന്നതിനുള്ള റെയിലുകൾ ബർത്തിൽ നിരത്തുന്ന ജോലിയും അന്തിമഘട്ടത്തിലാണ്. കപ്പൽ ബർത്തിലേക്ക് അടുപ്പിക്കുന്നതിനായി 4 ടഗ്ഗുകളും വിഴിഞ്ഞം തുറമുഖത്ത് തയ്യാറായി കിടപ്പുണ്ട്.
Be the first to comment