
മൂന്നാർ : ഇടുക്കി ജില്ലയിലെ ആദ്യ ടോൾ പ്ലാസ ദേവികുളം ലക്കാട് പ്രവർത്തനമാരംഭിച്ചു. കൊച്ചി-ധനുഷ്കോട് ദേശീയ പാതയിൽ പുനർനിർമ്മാണം പൂർത്തിയാകിയ മൂന്നാർ-ബോഡിമെട്ട് റോഡിലാണ് ടോൾ പ്ലാസ.
വെളളിയാഴ്ച രാവിലെ എട്ടുമണിമുതൽ ടോൾ പിരിക്കാൻ തുടങ്ങി. ആന്ധ്രയിൽ നിന്നുള്ള കമ്പനിയാണ് ടോൾ പിരിവ് നടത്തുന്നത്. മൂന്നാർ-ബോഡിമെട്ട് റോഡ് ജനുവരിയോടെ പൂർത്തിയായെങ്കിലും സാങ്കേതിക കാരണങ്ങളാൽ ടോൾ പിരിവ് തുടങ്ങിയിരുന്നില്ല.
Be the first to comment