പാകിസ്ഥാന്‍-ബലൂച് അതിര്‍ത്തിയില്‍ അഞ്ച് എഞ്ചിനീയര്‍മാര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനില്‍ ചാവേര്‍ ബോംബാക്രമണത്തില്‍ അഞ്ച് ചൈനീസ് പൗരന്മാരും ഒരു പാക്കിസ്ഥാനി പൗരനും കൊല്ലപ്പെട്ടു. പാകിസ്ഥാനി ഡ്രൈവര്‍ക്കൊപ്പം വാഹനത്തില്‍ സഞ്ചരിക്കുമ്പോഴാണ് ആക്രമണം സംഭവിച്ചത്. ഇസ്ലാമാബാദില്‍ നിന്നും ബലൂചിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ ദാസുവില്‍‌ സ്ഥിതിചെയ്യുന്ന ക്യാമ്പിലേക്കുള്ള യാത്രയ്ക്കിടയിലാണ് എഞ്ചിനീയര്‍മാരായ ചൈനീസ് പൗരന്മാര്‍ക്ക് നേരെ ആക്രമണമുണ്ടായത്. ചൈനീസ് സംഘത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് ബലൂച് പോലീസ് നൽകുന്ന വിവരം.

സ്‌ഫോടന വസ്തുക്കള്‍ നിറച്ച വാഹനം അക്രമി ചൈനീസ് പൗരന്മാര്‍ സഞ്ചരിച്ച വാഹനത്തിന് നേര്‍ക്ക് ഇടിച്ചു കയറ്റുകയായിരുന്നുവെന്ന് മേഖലാ പോലീസ് മേധാവിയായ മുഹമ്മദ് അലി ഗന്‍ഡാപൂര്‍ പറഞ്ഞു. ദാസുവില്‍ നേരത്തെയും ഇത്തരത്തില്‍ ആക്രമണം നടന്നിട്ടുണ്ട്. 2021ല്‍ നടന്ന ബസ് സ്ഫോടനത്തില്‍ ഒമ്പത് ചൈനീസ് പൗരന്മാര്‍ ഉള്‍പ്പെടെ 13 പേർ കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാനിലെ രണ്ടാമത്തെ ഏറ്റവും വലിയ വ്യോമതാവളമായ പിഎന്‍എസ് സിദ്ധീഖിന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെയാണ് ഇന്നത്തെ ആക്രമണവും സംഭവിച്ചിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*