ന്യൂഡല്‍ഹി: വീട്ടിനുള്ളിലേക്ക് ഇരച്ചുകയറിയ പുലിയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. ഡല്‍ഹിയിലെ വസീറാബാദിലാണ് സംഭവം. രാവിലെ ആറരയോടെ ഉണ്ടായ സംഭവം നാട്ടുകാരില്‍ പരിഭ്രാന്തി ഉണ്ടാക്കിയിട്ടുണ്ട്.
അപകടകാരിയായ പുലിയെ നാട്ടുകാര്‍ ഓടിച്ചിട്ട് മുറിയ്ക്കകത്ത് പൂട്ടിയിട്ടുണ്ട്. മുറിയ്ക്കകത്തുള്ള പുലിയെ കൂട്ടിലാക്കാനുളള ശ്രമം പുരോഗമിക്കുകയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുലിയെ ആളുകള്‍ ഓടിക്കുന്നതിൻ്റെയും നാട്ടുകാര്‍ പരിഭ്രാന്തരായി ഓടുന്നതിൻ്റെയും വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
Another human animal conflict. A #leopard strays in Roop Nagar residential area in #Delhi and injures over three residents. What’s surprising is rather than confining to homes and staying out of way people throng streets to shoot videos. #viralvideo and #Reels addiction can be… pic.twitter.com/iNKnXqxBCl
— Sumedha Sharma (@sumedhasharma86) April 1, 2024
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി ഡിഎഫ്എസ് പറഞ്ഞു. പുലര്‍ച്ചെ നാലരയോടെയാണ് ആദ്യം പുലിയെ കണ്ടതെന്ന് പരിസരവാസികള്‍ പറഞ്ഞു. വിവരം അറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ് ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.
Be the first to comment