കരളിന്റെ ആരോഗ്യത്തിന് ചെയ്യേണ്ട അഞ്ച് കാര്യങ്ങള്‍

ആരോഗ്യത്തിന് പ്രധാനമായും കരളിന്റെ ശരിയായ പ്രവര്‍ത്തനം ആവശ്യമാണ്. ശരീരത്തിലെ പ്രധാനപ്പെട്ട അവയവമായ കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് ചെയ്യേണ്ട അഞ്ച് കാര്യങ്ങള്‍ എന്തൊക്കെയെന്നറിയാം.

1. സമീകൃത ആഹാരം

പഴങ്ങളും പച്ചക്കറികളും കൂടുതല്‍ കഴിക്കുക. ഉയര്‍ന്ന കലോറിയുള്ള ഭക്ഷണങ്ങള്‍, കൊഴുപ്പുള്ള ഭക്ഷണങ്ങള്‍, റിഫൈന്‍ഡ് കാര്‍ബോഹൈഡ്രേറ്റ്‌സ്, പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.

2. സ്ഥിരമായി വ്യായാമം ചെയ്യുക

30 മിനിറ്റെങ്കിലും മിതമായ രീതിയില്‍ വ്യായാമം ചെയ്യുക. ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നതിന് സ്ഥിരമായ വ്യായാമം ആവശ്യമാണ്, കരളിന്റെ ആരോഗ്യത്തിനും ഇത് പ്രധാനമാണ്.

3. മദ്യപാനം നിയന്ത്രിക്കുക

അമിത മദ്യപാനം കരളിന്റെ ആരോഗ്യത്തിന് ഹാനീകരമാണ്. മദ്യപാനം നിര്‍ദേശിത അളവില്‍ ക്രമീകരിക്കുക.

4. ധാരാളം വെള്ളം കുടിക്കുക

ദിവസത്തില്‍ ധാരാളം വെള്ളം കുടിക്കുക. ശരിയായ ഹൈഡ്രേഷന്‍ കരളിനെ മറ്റ് വിഷവസ്തുക്കളില്‍ നിന്ന് രക്ഷിക്കും. ശരിയായ രീതിയില്‍ ഹൈഡ്രേഷന്‍ നടക്കുമ്പോള്‍ ശരീരത്തില്‍ പ്രവേശിക്കുന്ന വിഷവസ്തുക്കളെ പുറന്തള്ളും.

5. വിഷാംശമുള്ള വസ്തുക്കളെ ഒഴിവാക്കുക

ശുചീകരണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക. വിഷാംശമുള്ളവ കൈകാര്യം ചെയ്യുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*