പാറോലിക്കൽ ചാപ്പലിൽ വിശുദ്ധ ഗീവർഗീസിന്റെ തിരുനാളിന് കൊടിയേറി

അതിരമ്പുഴ: പാറോലിക്കൽ ചാപ്പലിൽ വിശുദ്ധ ഗീവർഗീസിന്റെ തിരുനാളിന് കൊടിയേറി. വെള്ളിയാഴ്ച വൈകുന്നേരം 5:30 ന്  വികാരി റവ.ഡോ.ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. 

ശനിയാഴ്ച വൈകിട്ട് 5 ന് രൂപം പ്രതിഷ്ഠിക്കൽ നടക്കും. തുടർന്ന് ആഘോഷമായ തിരുനാൾ കുർബാന, ലദീഞ്ഞ് , തിരുനാൾ പ്രദക്ഷിണം ചെറുപുഷ്പാശ്രമത്തിലേക്ക് എന്നിവ നടക്കും.  വി കുർബാന അർപ്പിക്കുന്നത് റവ. ഫാ. വർഗ്ഗീസ് പഞ്ഞിപ്പുഴ ആയിരിക്കും. ഞായറാഴ്ച രാവിലെ 6:30 തിൻ്റെ ആഘോഷമായ തിരുനാൾ കുർബാന അർപ്പിക്കുന്നത് റവ ഫാ. ജോസഫ് ചാലിച്ചിറയിൽ ഒ.സി.ഡി ആയിരിക്കും തുടർന്ന്  തിരുനാളിന് കൊടിയിറങ്ങും.  

അസിസ്റ്റന്റ് വികാരിമാരായ ഫാ. നൈജിൽ തൊണ്ടിക്കാക്കുഴിയിൽ, ഫാ. നവീൻ മാമ്മൂട്ടിൽ, ഫാ. ടോണി കോയിൽപറമ്പിൽ, ഫാ. സിറിൽ കൈതക്കളം, കൈകാരന്മാരായായ ജോണി കുഴുപ്പിൽ, ജേക്കബ് തലയിണക്കുഴി, മാത്യു വലിയപറമ്പിൽ, തോമസ് പുതുശ്ശേരി, പാരിഷ് കൗൺസിൽ സെക്രട്ടറി സഞ്ജിത് പി ജോസ് തുടങ്ങിയവർ നേതൃത്വം നൽകും.  

Be the first to comment

Leave a Reply

Your email address will not be published.


*