
അതിരമ്പുഴ: മാറാമ്പ് സെന്റ് ജോസഫ്‌സ് ചാപ്പലിൽ വി. യൗസേപ്പിതാവിന്റെ തിരുന്നാളിന് കൊടിയേറി. അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി റവ. ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. തുടർന്ന് മദ്ധ്യസ്ഥ പ്രാർത്ഥനയും വി കുർബാനയും നടന്നു. ഫാ നൈജിൽ തൊണ്ടിക്കാംകുഴിയിൽ, ഫാ സാജൻ പുളിക്കൽ, ഫാ ബിനിൽ പഞ്ഞിപ്പുഴ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ശനിയാഴ്ച വൈകുന്നേരം 5 മണിയ്ക്ക് മദ്ധ്യസ്ഥ പ്രാർത്ഥന, പ്രസുദേന്തി വാഴ്ച തുടർന്ന് ഫാ. ടോണി നമ്പിശ്ശേരിക്കളം അർപ്പിക്കുന്ന വി കുർബാനയും തുടർന്ന് പ്രദിക്ഷണവും ഊട്ടുനേർച്ചയും നടക്കും.
ഞായറാഴ്ച രാവിലെ 8.30 ന് ഫാ. ജസ്റ്റിൻ പുത്തൻപുരച്ചിറതൈകളം അർപ്പിക്കുന്ന ആഘോഷമായ വി. കുർബാനയും തുടർന്ന് കൊടിയിറക്കുന്നതോടെ തിരുനാൾ സമാപിക്കും.
Be the first to comment