നേപ്പാളിൽ വിമാനപകടം ; പറന്നുയരുന്നതിനിടെ 19യാത്രക്കാരുള്ള വിമാന തകർന്ന് വീണു

നേപ്പാളിൽ വിമാനപകടം. കാഠ്മണ്ഡു തിഭുവണ് അന്തരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം തകർന്നു വീണു. 19യാത്രക്കാരുള്ള വിമാനമാണ് തകർന്നത്. വിമാനത്താവളത്തിൽ പറന്നുയരുന്നതിനിടെയാണ്‌ ശൗര്യ എയർലൈൻസിൻ്റെ വിമാനം തകർന്നുവീണത്. പൊഖ്റയിലേക്കുള്ള വിമനമാണ് തകർന്നത്.

രാവിലെ 11 മണിയോടെയാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത്  പോലീസും  ഫയർ‌ഫോഴ്സും രക്ഷാപ്രപവർത്തനം നടത്തുന്നുണ്ട്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. റൺവേയിൽ നിന്ന് തെന്നിമാറിയതാണ് അപകടത്തിനിടയാക്കിയതെന്ന് ചില റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.

Be the first to comment

Leave a Reply

Your email address will not be published.


*