ഏറ്റുമാനൂർ പാലാ റോഡിലെ വെള്ളക്കെട്ട്; ഓടകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

ഏറ്റുമാനൂർ പാലാ റോഡിൽ സെൻട്രൽ ജംഗ്ഷൻ മുതൽ പാറകണ്ടം ജംഗ്ഷൻ വരെ വരെയുള്ള ഭാഗത്ത് ഓടകളിൽ വെള്ളക്കെട്ട് ഉണ്ടാവുകയും പ്രധാന റോഡുകളിലേക്ക് വെള്ളം കയറുകയും ചെയ്യുന്ന സാഹചര്യത്തിൽ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന ഷാജിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്ത മഴയിൽ ഏറ്റുമാനൂർ നഗരം വെള്ളത്തിനടിയിലായിരുന്നു. ഓടക്ക് കുറുകെ വാട്ടർ അതോറിറ്റിയുടെ ശുദ്ധജല വിതരണത്തിന്റെ വലിയ കുഴലുകൾ കടന്നു പോയിരുന്നതും മാലിന്യം അടിഞ്ഞു കൂടുവാൻ കാരണമായിരുന്നു

തൊഴിലാളികളുടെ സഹായത്തോടെ ഓടകളുടെ സ്ലാബ് ഇളക്കി മാറ്റി ഓടകൾ ശുചീകരിച്ചു. ലോഡ് കണക്കിന് പ്ലാസ്റ്റിക് കുപ്പികളും  മാലിന്യങ്ങളും മരത്തടികളും ഓടയിൽ നിന്നും പുറത്തെടുത്തു. മത്സ്യമാംസാവശിഷ്ടങ്ങൾ, തെർമോക്കോളുകൾ തുടങ്ങിയവയെല്ലാം ശുചീകരണ തൊഴിലാളികൾ ഓടയിൽ നിന്നും നീക്കം ചെയ്തു.

മുനിസിപ്പൽ കൗൺസിലർമാരായ ഇ. എസ്.ബിജു, ടോമി പുളിമാൻതുണ്ടം, വി.എസ്.വിശ്വനാഥൻ, പി. എസ്. വിനോദ്, മഞ്ജു അലോഷ് തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം  നൽകി. 

Be the first to comment

Leave a Reply

Your email address will not be published.


*