വിലക്ക് ലംഘിച്ച് ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിനു മുകളിൽ ഡ്രോൺ പറത്തിയ പ്രവാസി കസ്റ്റഡിയിൽ

ഏറ്റുമാനൂർ: വിലക്ക് ലംഘിച്ച് ഏറ്റുമാനൂർ മഹാദേവക്ഷേത്രം ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിച്ച പ്രവാസിയായ യുവാവ് കസ്റ്റഡിയിൽ. ഇന്ന് രാവിലെ എട്ടു മണിയോടെയാണ് സംഭവം. യു കെയിൽ നഴ്സായ മങ്കര കലുങ്ക് സ്വദേശി തോമസ് ആണ് പിടിയിലായത്. അതീവ സുരക്ഷാ മേഖലയായ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രവും പരിസരവും ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിക്കുന്നത് ഹൈക്കോടതി വിലക്കിയിട്ടുള്ളതാണ്. ഫോട്ടോഗ്രഫി പോലും നിയന്ത്രണങ്ങളോടെയേ അനുവദിക്കാറുള്ളു. ഏഴരപ്പൊന്നാന ഉൾപ്പെടെ പൗരാണികവും ചരിത്രപ്രസിദ്ധവുമായ ഒട്ടേറെ അമൂല്യശേഖരം ക്ഷേത്രത്തിലുണ്ട്. കോടിക്കണക്കിന് രൂപയുടെ മൂല്യമുള്ള ഇവ സൂക്ഷിച്ചിരിക്കുന്ന ക്ഷേത്രത്തിൻ്റെ വിശദാംശങ്ങൾ പുറത്താകുന്നത് വൻ സുരക്ഷാ പ്രശ്നങ്ങൾക്ക് ഇടയ്ക്കുമെന്നിരിക്കെയാണ് ദുരൂഹത ഉണർത്തുന്ന ഡ്രോൺ ചിത്രീകരണം നടന്നിരിക്കുന്നത്. യുട്യൂബ് ചാനലിനു വേണ്ടിയാണ് ചിത്രീകരിച്ചതെന്നാണ് യുവാവ് മൊഴി നൽകിയിട്ടുള്ളത്. 

Be the first to comment

Leave a Reply

Your email address will not be published.


*