ആലസ്യവും ക്ഷീണവും ഒഴിവാക്കാം; കഴിക്കാം ‘ഊർജം’ അടങ്ങിയ ഭക്ഷണം

അലസതയും ക്ഷീണവും ഒഴിവാക്കാന്‍ ഊർജം അടങ്ങിയ ഭക്ഷണം ഉള്ളിലെത്തണം. ബ്രൗൺ റൈസ് പോലുള്ള ധാന്യങ്ങളിലെ കോപ്ലക്‌സ്‌ കാർബോഹൈഡ്രേറ്റുകൾ ദീർഘനേരം ഊർജ്ജം നൽകുന്നു. ആപ്പിൾ, വാഴപ്പഴം, ഓറഞ്ച്, മധുരക്കിഴങ്ങ്, പേരക്ക തുടങ്ങിയ പഴങ്ങളും ഇതിന്‌ നല്ലതാണ്.

മധുരക്കിഴങ്ങ്, ചീര, പയർവർഗങ്ങൾ എന്നീ ഭക്ഷണങ്ങളിലും കോപ്ലക്‌സ്‌ കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. പ്രോട്ടീനുകൾ ഊർജത്തിന്‍റെ നല്ല ഉറവിടങ്ങളാണ്. ബദാം, പിസ്‌ത, വാൽനട്ട്, മത്തങ്ങ വിത്തുകൾ, തൈര്, പയർവർഗങ്ങൾ എന്നിവ പ്രോട്ടീന്‍റെ ഉറവിടങ്ങളാണ്. നോൺ വെജിറ്റേറിയൻസിന്‌ മുട്ട, ചിക്കൻ, മത്സ്യം എന്നിവ കഴിക്കാം.

ക്ഷീണം ദാഹത്തിന്‍റെ അടയാളമാണ്. വയറ്റിൽ അൽപം വെള്ളം കുറഞ്ഞാലും ആലസ്യം നിലനിൽക്കും. ശരീര സ്രവങ്ങൾ കുറയുന്നതിനനുസരിച്ച് ഹൃദയമിടിപ്പ് സാവധാനത്തിലാകുന്നു. ഇത് ഊർജം കുറയുന്നതിന് കാരണമാകുന്നു. അതുകൊണ്ടാണ് ചൂടുകാലത്ത്‌ പെട്ടെന്ന് തളരുന്നത്. അതിനാൽ ആവശ്യത്തിന് വെള്ളം കുടിക്കുന്നത് നല്ലതാണ്.

ചില ഭക്ഷണപാനീയങ്ങളും ഊർജം ഇല്ലാതാക്കും. കഫീൻ അടങ്ങിയ പാനീയങ്ങളാണ് ഇവയിൽ പ്രധാനം. കഫീൻ കഴിച്ചതിനുശേഷം എത്ര വേഗത്തിൽ ഉന്മേഷം തോന്നുന്നുണ്ടോ അത്രയും വേഗത്തിൽ അതില്ലാതാകുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*