ഭക്ഷ്യവിഷബാധ; കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

കോട്ടയം: ഭക്ഷ്യവിഷബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. കോട്ടയം കിളിരൂർ സ്വദേശിനി രശ്മി (33) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അസ്ഥിരോഗ തീവ്രപരിചരണ വിഭാഗത്തിലെ നഴ്സ് ആയിരുന്നു രശ്മി രാജ്. 

രണ്ട് ദിവസം മുൻപാണ് രശ്മിക്ക് ഭക്ഷ്യവിഷ ബാധ ഏറ്റത്. ശാരീരികമായ തളർന്നതിനെ തുടർന്നു ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഈ ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച മറ്റ് 20 പേർക്കും ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ഇതിൽ 14 വയസ്സുകാരനായ സംക്രാന്തി സ്വദേശി മെഡിക്കൽ കോളജിലും മറ്റുള്ളവർ സ്വകാര്യ ആശുപത്രികളിലും ചികിത്സയിൽ കഴിയുകയാണ്.

പോസ്റ്റ്‌ മോർട്ടം പരിശോധനയിൽ മാത്രമേ മരണകാരണം പുറത്തുവരൂ എന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. ഭക്ഷ്യ വിഷബാധയെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം രണ്ടു ദിവസം മുമ്പ് അടച്ചുപൂട്ടിയ സംക്രാന്തിയിലെ ഹോട്ടലിൽ നിന്ന് രശ്മി ഭക്ഷണം കഴിച്ചിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*