ഹെൽത്ത് കാർഡ് ഇല്ലാത്തവർക്കെതിരെ കർശന നടപടിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്

സംസ്ഥാനത്ത് ഹെൽത്ത് കാർഡ് ഇല്ലാത്തവർക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടെ കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികൾ വിൽക്കാൻ പാടില്ലെന്ന കർശന നിർദേശവും നൽകിയിട്ടുണ്ട്. ഇവ പാലിക്കുന്നുണ്ടോ എന്നിവ ഉൾപ്പെടെയറിയാൻ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ നടന്നു വരികയാണ്. ഇതുകൂടാതെയാണ് പ്രത്യേക പരിശോധന ആരംഭിച്ചത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 606 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 101 സ്ഥാപനങ്ങളിൽ പോരായ്മകൾ കണ്ടെത്തിയിരുന്നു. ഇവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ശക്തമായ പരിശോധന തുടരും. ഹെൽത്ത് കാർഡ് ഇല്ലാത്തവർക്കെതിരേയും പാഴ്സലിൽ മുന്നറിയപ്പോടു കൂടിയ സ്റ്റിക്കർ പതിക്കാത്തവർക്കെതിരേയും കർശന നടപടി സ്വീകരിക്കുന്നതാണ്.

Be the first to comment

Leave a Reply

Your email address will not be published.


*