തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിന് ഹാനികരമാകുന്ന ഭക്ഷണങ്ങൾ

ശരീരത്തിന്‍റെ വ്യത്യസ്ത പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഹോർമോണുകളെ ഉൽപാദിപ്പിക്കുന്നത് തൈറോയ്ഡ് ഗ്രന്ഥിയാണ്.  ശരീരത്തിന്‍റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒന്നാണ് തൈറോയ്ഡ്. എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം മോശമാകാം. അത്തരത്തില്‍ തൈറോയ്ഡ് ഹോർമോണിന്റെ ഉത്പാദനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം. തൈറോയിഡ് ഗ്രന്ഥി ആവശ്യമായതിലും അധികം ഹോർമോണ്‍ ഉല്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം. 

തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിന് ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിനായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

  • ക്രൂസിഫറസ് പച്ചക്കറികളായ കോളിഫ്ലവര്‍, ബ്രൊക്കോളി, കാബേജ് തുടങ്ങിയവ തൈറോയ്ഡിന്‍റെ ആരോഗ്യത്തിന് നന്നല്ല.
  • ഗ്ലൂട്ടന്‍ അടങ്ങിയ ഭക്ഷണങ്ങളും തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിന് നന്നല്ല. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 
  • പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 
  • കോഫിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കഫൈന്‍ അടങ്ങിയ കോഫി പോലെയുള്ളവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് തൈറോയ്ഡിന്‍റെ ആരോഗ്യത്തിന് നല്ലത്. 
  • സംസ്കരിച്ച ഭക്ഷണങ്ങളും കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളും ഒഴിവാക്കുന്നതും തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. 
  • സോയാ ബീന്‍സ്, സോയാ മില്‍ക്ക് തുടങ്ങിയവ തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കാനുള്ള ശരീരത്തിൻ്റെ ശേഷിയെ ഇവ തകരാറിലാക്കും അതുകൊണ്ട് തൈറോയ്ഡ് രോഗ സാധ്യതയുള്ളവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
  • അമിത മദ്യപാനവും തൈറോയ്ഡിന്‍റെ ആരോഗ്യത്തിന് നല്ലതല്ല. അതിനാല്‍ മദ്യപാനം ഒഴിവാക്കുക.

 

Be the first to comment

Leave a Reply

Your email address will not be published.


*