പല്ലുകളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ഭക്ഷണങ്ങൾ

ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനായി പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് പ്രധാനമാണ്. കൃത്യമായ രീതിയില്‍ വായ വൃത്തിയാക്കാത്തതുകൊണ്ടാണ് പലപ്പോഴും മോണരോഗങ്ങളും പല്ല് ദ്രവിക്കലും മറ്റും ഉണ്ടാകുന്നത്. കൂടാതെ ദന്താരോഗ്യത്തിന് പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെ കഴിക്കണം. ചില ഭക്ഷണങ്ങള്‍ പല്ലുകളുടെ ആരോഗ്യത്തെ നശിപ്പിക്കും. അവ ഏതൊക്കെയാണെന്ന് നോക്കാം.

  • പോപ്കോണ്‍ കഴിക്കുന്നത് പല്ലുകളുടെ ഇനാമലിന് നന്നല്ല. അതിനാല്‍ അമിതമായി പോപ്കോണ്‍ കഴിക്കുന്നത് ഒഴിവാക്കുക. 
  • സോഡ പോലെയുള്ള എല്ലാ കാര്‍ബോഹൈഡ്രേറ്റ് പാനീയങ്ങളും പല്ലുകളെ നശിപ്പിക്കും. അതിനാല്‍ ഇവയുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതാണ് നല്ലത്. 
  • നമ്മളിൽ പലരും ദിവസവും അഞ്ചും ആറും ബ്ലാക്ക്  കോഫി കുടിക്കുന്നവരാകും. എന്നാല്‍  ഈ ശീലം നിങ്ങളുടെ പല്ലുകളെ നശിപ്പിക്കും. കോഫിയിലെ ടാനിക് ആസിഡ്, കഫൈൻ  തുടങ്ങിയവ പല്ലുകളിലെ ഇനാമലിനെ നശിപ്പിക്കും. ഒപ്പം പല്ലുകളിലെ നിറം കെടുത്തുകയും ചെയ്യും.  അതിനാല്‍ ഇവയുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതാണ് നല്ലത്.
  • വൈനിലെ ആസിഡ് നിങ്ങളുടെ പല്ലുകളിലെ ഇനാമലിനെ ബാധിക്കുകയും പല്ലുകളുടെ നിറം കെടുത്തുകയും ചെയ്യും. 
  • ചിപ്സ്, കുക്കീസ് പോലെ ഉപ്പും പഞ്ചസാരയും മറ്റും ധാരാളം അടങ്ങിയവയും പല്ലുകളുടെ ആരോഗ്യത്തെ നശിപ്പിക്കും. ഇവയും അമിതമായി കഴിക്കരുത്. 
  • അമിത മദ്യപാനവും പല്ലുകളുടെ ആരോഗ്യത്തെ നശിപ്പിക്കും. 
  • നാരങ്ങ, ഓറഞ്ച്, മുന്തിരി എന്നിവയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് പല്ലുകളിലെ ഇനാമലിനെ നശിപ്പിക്കുകയും പല്ലുകൾ കേട് വരാൻ വഴിയൊരുക്കുകയും ചെയ്യും. ആസിഡ് അടങ്ങിയിരിക്കുന്ന എല്ലാ ഭക്ഷണപദാർത്ഥങ്ങളും പല്ലുകളുടെ ആരോഗ്യത്തെ നശിപ്പിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*