വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങൾ

രാവിലെ കഴിക്കുന്ന ഭക്ഷണമാണ് നിങ്ങളുടെ ആ ദിവസം തീരുമാനിക്കുകയെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. അത്രമാത്രം പ്രധാന്യമുണ്ട് പ്രഭാത ഭക്ഷണത്തിന്. ഒരു ദിവസത്തെ മുഴുവന്‍ ഊര്‍ജവും പ്രദാനം ചെയ്യാന്‍ പ്രഭാത ഭക്ഷണത്തിന് കഴിയും. പ്രഭാത ഭക്ഷണത്തിൻ്റെ ഈ പ്രധാന്യമറിയാതെ എന്തെങ്കിലുമൊക്കെ കഴിച്ചും കുടിച്ചും ദിവസം തുടങ്ങുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.

വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങൾ എന്തൊക്കെ എന്ന് നോക്കാം

  • രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ഒരു കപ്പ് കാപ്പി മിക്കവരുടെയും ശീലമാണ്. എന്നാല്‍ കാപ്പി വെറും വയറ്റില്‍ കുടിക്കുന്നത് വയറ്റില്‍ അസിഡിറ്റി ഉണ്ടാക്കും. നെഞ്ചെരിച്ചിലിനും ദഹനക്കേടിനും അത് കാരണമാകും.
  • വേവിക്കാത്ത പച്ചക്കറികള്‍ക്ക് പോഷകമൂല്യം കൂടുതലാണെന്ന് കരുതി വെറും വയറ്റില്‍ ക്യാരറ്റും ബീറ്റ്‌റൂട്ടുമൊക്കെ കഴിച്ചാല്‍ അത് വിപരീത ഫലമാകും ഉണ്ടാക്കുക. വെറും വയറ്റില്‍ ഇവ ദഹിക്കാന്‍ പ്രയാസമായിരിക്കും. വയറു കമ്പനത്തിലേക്കും ഇത് നയിക്കും.
  • രാവിലെ എഴുന്നേറ്റ ഉടന്‍ വെറും വയറ്റില്‍ മധുരം കൂടുതല്‍ അടങ്ങിയ പേസ്ട്രി, കേക്ക് തുടങ്ങിയ പലഹാരങ്ങള്‍ കഴിക്കുന്നത് രക്തത്തിന് പഞ്ചസാരയുടെ അളവു പെട്ടെന്ന് ഉയരാന്‍ കാരണമാകും. ശരീരത്തിന് ക്ഷീണം തോന്നുകയും ചെയ്യും.
  • ധാരാളമായി വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ള പഴങ്ങളാണ് സിട്രിസ് പഴങ്ങള്‍. ഓറഞ്ച്, നാരങ്ങ തുടങ്ങിയ സ്ട്രിസ് പഴങ്ങള്‍ രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് അസിഡിറ്റി ഉണ്ടാക്കുന്നു.
  • വെറും വയറ്റില്‍ എരിവും മസാലയും കൂടിയ ഭക്ഷണങ്ങള്‍ രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് വയറില്‍ അസ്വസ്ഥതകളുണ്ടാക്കും.
  • സോഡ, കാര്‍ബോണേറ്റഡ് ഡ്രിങ്ക്‌സ് തുടങ്ങിയവ രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് വയറ്റില്‍ ഗ്യാസ് ഉണ്ടാക്കാനിടിയുണ്ട്. കൂടാതെ ഇവയില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്ന അളവിലുള്ള മധുരം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുകയും ചെയ്യുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*