ഐഎസ്ആർഒയ്ക്ക് വേണ്ടി ചെലവാക്കിയ ഓരോ രൂപയും 2.50 രൂപയായി സമൂഹത്തിൽ തിരിച്ചെത്തി: എസ് സോമനാഥ്

ഐഎസ്ആർഒയ്ക്ക് വേണ്ടി ചെലവാക്കിയ ഓരോ രൂപയും സമൂഹത്തിലേക്ക് രണ്ടര രൂപയായി തിരിച്ചെത്തുന്നുണ്ടെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ബഹിരാകാശ പദ്ധതികൾക്ക് വേണ്ടി ഐഎസ്ആർഒക്ക് വേണ്ടി ചെലവഴിച്ച പണം സമൂഹത്തിന് ഗുണപ്പെടുന്നുണ്ടോയെന്ന പഠനത്തിലാണ് ഇത് സംബന്ധിച്ച് വ്യക്തത വന്നതെന്നും അദ്ദേഹം പറഞ്ഞു. കർണാടക റെസിഡൻഷ്യൽ എഡുക്കേഷൻൃണൽ ഇൻസ്റ്റിറ്റ്യൂഷൻസ് സൊസൈറ്റിയിലെ കുട്ടികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.

ലോകത്ത് ബഹിരാകാശ പര്യവേഷണം നടത്തുന്ന മറ്റ് രാജ്യങ്ങളോട് മത്സരിക്കുകയല്ല ഐഎസ്ആർഒയുടെ ലക്ഷ്യമെന്നും മറിച്ച് രാജ്യത്തെ സേവിക്കലാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ചെയ്യാൻ ഐഎസ്ആർഒയ്ക്ക് സ്വാതന്ത്ര്യം വേണ്ടതുണ്ട്. സ്പേസ് ടെക്നോളജിയിൽ ബിസിനസ് സാധ്യത വർധിപ്പിച്ചാൽ ആ സ്വാതന്ത്ര്യം ലഭിക്കുമെന്നും ഐഎസ്ആർഒ ചെയർമാൻ പറഞ്ഞു.

ചന്ദ്രനിലേക്ക് പോവുക ചെലവേറിയ കാര്യമാണ. സർക്കാർ ഫണ്ടിങിനെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോവാനാവില്ല. വരുമാനം വർധിപ്പിക്കാൻ ബിസിനസ് സാധ്യത വളർത്തണം. എങ്കിലേ നിലനിൽക്കാനാവൂ. അതിന് സ്വയം ഉപയോഗപ്പെടുത്തണം. അല്ലെങ്കിൽ നമ്മളെന്തെങ്കിലും ചെയ്താൽ സർക്കാരത് അവസാനിപ്പിക്കാൻ പറയുമെന്നും സോമനാഥ് പറഞ്ഞു.

ബഹിരാകാശ പര്യവേഷണത്തിന് അപ്പുറത്ത് ഐഎസ്ആർഒ പല കാര്യങ്ങളും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മത്സ്യബന്ധനത്തിന് എവിടെ പോകണമെന്ന് മത്സ്യത്തൊഴിലാളികൾക്ക് വിവരം നൽകുന്നത് ഐഎസ്ആർഒയാണ്. ഈ സേവനം ഉപയോഗിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് നല്ലപോലെ മീൻ കിട്ടുന്നുണ്ട്. ഒപ്പം ഡീസൽ ലാഭിക്കാനും സാധിക്കുമെന്നും അദ്ദേഹം ഉദാഹരണമായി പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*