ഗാന്ധിനഗര്‍: ഗുജറാത്ത് യൂണിവേഴ്‌സിറ്റി ഹോസ്റ്റലിനുള്ളില്‍ നിസ്‌കരിച്ചതിന് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം. 20-25 പേര്‍ വരുന്ന സംഘം ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി വിദ്യാര്‍ത്ഥികളെ മര്‍ദിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായി. ബാക്കിയുള്ളവര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
ശനിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. റംസാന്‍ വ്രതത്തോടനുബന്ധിച്ച് രാത്രി 10.30 ഓടെ എ ബ്ലോക്കിലെ ഹോസ്റ്റലിനുള്ളില്‍ നിസ്‌കരിക്കുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. ആ സമയത്ത് മൂന്ന് പേര്‍ ഹോസ്റ്റലില്‍ കയറിവന്ന് അവരോട് പള്ളിയില്‍ പോയി നിസ്‌കരിക്കാന്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ ഇതിനെതിരെ രംഗത്തെത്തിയതോടെ ഇവര്‍ തിരിച്ചുപോയി. പിന്നീട് ഇരുപത്തഞ്ചോളം പേരെ കൂട്ടി വന്ന് ആക്രമണം അഴിച്ചുവിടുകയായിരുന്നു. കല്ലും ഇരുമ്പുവടിയും ഉള്‍പ്പടെയുള്ള ആയുധങ്ങളുമായി എത്തിയാണ് സംഘം ആക്രമിച്ചത്.
International students (Africa, Uzbekistan, Afganistan etc) studying in Gujarat University @gujuni1949 claim they were beaten up, Stones thrown at them and at their hostel (A-Block), Vehicles destroyed while they were offering Ramazan Taraweeh at a place inside the hostel A-Block… pic.twitter.com/ogJ3h7FUin
— Mohammed Zubair (@zoo_bear) March 16, 2024
Be the first to comment