തിരുവനന്തപുരത്ത് വിദേശ വനിത കടലിൽ മുങ്ങി മരിച്ചു

തിരുവനന്തപുരത്ത് വിദേശ വനിത കടലിൽ വീണു മരിച്ചു. കോവളത്തിന് സമീപമുള്ള പുളിങ്കുടി ബീച്ചിലാണ് സംഭവം. ബെത്ത്സെയ്ദ ഹെർമിറ്റേജ് റിസോർട്ടിലാണ് അപകടം നടന്നത്. ബ്രിജിത് ഷാർലറ്റ് എന്ന അമേരിക്കൻ യുവതിയാണ് മുങ്ങി മരിച്ചത്. ഇവരെ രക്ഷിക്കാനിറങ്ങിയ വിദേശ പൗരനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

12 മണിയോടെ കടലിൽ ഇറങ്ങിയപ്പോൾ ശക്തമായ തിരയിൽ പെടുകയായിരുന്നു. കുളിക്കാൻ ഇറങ്ങിയപ്പോൾ തിരയിൽ പെടുകയായിരുന്നു. തിരയിലകപ്പെട്ട ഇവരെ രക്ഷപ്പെടുത്തുന്നതിനിടയിലാണ് വിദേശ പൗരനും അപകടത്തിൽപ്പെട്ടത്.

ഷാര്‍ലറ്റിനെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രക്ഷിക്കാനിറങ്ങിയ വിദേശ പൗരനെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി. അഞ്ചാം തീയതി മുതൽ ആഴിമലയിലെ സ്വകാര്യ റിസോർട്ടിൽ താമസിച്ചുവരികെയായിരുന്നു യുവതി.

Be the first to comment

Leave a Reply

Your email address will not be published.


*