
വയനാട്: മൂലങ്കാവിൽ മുത്തങ്ങ വനമേഖലയിൽ കാട്ടുതീ പടരുന്നു. കാരശ്ശേരി വനാതിർത്തിയിലാണ് തീ പടർന്നു പിടിക്കുന്നത്. ഏക്കർ കണക്കിന് സ്ഥലങ്ങൾ അഗ്നിക്കിരയായി. ഫയർഫോഴ്സും വനം വകുപ്പും തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സമീപത്തെ റബ്ബർ തോട്ടത്തിലേക്കും തീ പടർന്നു. കാട്ടിൽ ആനകൾ ഉണ്ടായിരുന്നതായും നാട്ടുകാർ പറയുന്നു. തീ അണയ്ക്കാനുള്ള ശ്രമങ്ങൾക്ക് കാറ്റ് തടസ്സമാവുകയാണ്.
Be the first to comment