
സ്മാർട്ട് ആയ ലോകത്ത് സ്മാർട്ട് വാച്ച് ഇല്ലാതെ എങ്ങനെ കാര്യങ്ങൾ ഓടും. കുട്ടികൾ മുതൽ മുതിർന്നവരുടെ കൈകളിൽ വരെ പല മോഡലുകളിലെ സ്മാർട്ട് വാച്ചുകൾ ഉണ്ടാകും. സമയം നോക്കാൻ വേണ്ടി മാത്ര ഫിറ്റ്നസ് ട്രാക്ക് ചെയ്യാനും പോക്കറ്റിൽ ഇരിക്കുന്ന മൊബൈൽ ഫോൺ നിയന്ത്രിക്കാനുമൊക്കെ സ്മാട്ടാണ് ഇത്തരം വാച്ചുകൾ. എന്നാൽ ഇതിന്റെ പിന്നിൽ പതിഞ്ഞിരിക്കുന്ന അപകടത്തെ അധികമാരും തിരിച്ചറിയുന്നില്ലെന്നതാണ് സത്യം.
അടുത്തിടെ അമേരിക്കയിലെ നോട്രെ ഡാം സർവകലാശാല നടത്തിയ ഒരു പഠനത്തിൽ ഇത്തരം സ്മാർട്ട് വാച്ചുകളുടെ ബാൻഡുകളിൽ ‘ഫോർഎവർ കെമിക്കൽസ്’ എന്ന് അറിയപ്പെടുന്ന പിഎഫ്എഎസ് കെമിക്കലുകൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഫ്ലൂറോഎലാസ്റ്റോമർ ഉപയോഗിച്ചാണ് മിക്ക പ്രീമിയം സ്മാർട്ട് വാച്ച് ബാൻഡുകളും നിർമിക്കുന്നത്. ഇത് ബാൻഡിന്റ് ഈടും വഴക്കവും വിയപ്പിനെ പ്രതിരോധിക്കാനും സഹായിക്കും. ദൈനംദിന ഉപയോഗത്തിന് വളരെ നല്ലതാണ് താനും.

എന്നാൽ ഫ്ലൂറോഎലാസ്റ്റോമർ ഉപയോഗിച്ചുണ്ടാക്കുന്ന സ്മാർട്ട് വാച്ച് ബാൻഡുകളിൽ മറ്റ് ഉൽപന്നങ്ങളിൽ ഉള്ളതിനെക്കാൾ ഉയർന്ന അളവില്‍ പിഎഫ്എഎസ് അടങ്ങിയതായി പഠനത്തിൽ കണ്ടെത്തി. ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം.
എന്താണ് പിഎഫ്എഎസ്
15,000 സംയുക്തങ്ങളുടെ ഒരു വിഭാഗമാണ് പിഎഫ്എഎസ്. വെള്ളം, ചൂടു, കറ തുടങ്ങിയവ പ്രതിരോധിക്കുന്നതിന് പല ഉല്‍പന്നങ്ങളിലും ഇത് ഉപയോഗിക്കാറുണ്ട്. ഇവയെ ഫോര്‍എവര്‍ കെമിക്കല്‍സ് എന്നും അറിയപ്പെടുന്നു. ഇവ സ്വാഭാവികമായി വിഘടിക്കാതെ പ്രകൃതിയില്‍ നിലനില്‍ക്കുന്നു. കാന്‍സര്‍, വൃക്കരോഗം, കരള്‍ പ്രശ്‌നങ്ങള്‍, രോഗപ്രതിരോധ വൈകല്യങ്ങള്‍, ജനന വൈകല്യങ്ങള്‍, മറ്റ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാക്കാം.
ഏതാണ് 22 കമ്പനികൾ നിർമിക്കുന്ന സ്മാർട്ട് വാച്ചുകൾ പഠനത്തിന് വിധേയമാക്കി. ഇവയിലെല്ലാം ഉയർന്ന അളവിൽ പിഎഫ്എഎസ് കണ്ടെത്തിയതായും ഗവേഷകർ പറയുന്നു. ദീര്‍ഘനേരം വാച്ച് കെട്ടുന്നതിനാല്‍ ഇത് മനുഷ്യന്റെ ത്വക്കിലൂടെ നേരിട്ട് രക്തത്തിൽ കലരുകയും ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
ചെയ്യേണ്ടത്
- സിലിക്കൺ ബാൻഡുകൾ തിരഞ്ഞെടുക്കുക: സിലിക്കോൺ ബാൻഡുകളിൽ പിഎഫ്എഎസ് അടങ്ങിയിട്ടില്ലെന്ന് ഗവേൽഷകർ ചൂണ്ടിക്കാണിക്കുന്നു. ഫ്ലൂറോഎലാസ്റ്റോമർ ബാൻഡുകളേക്കാൾ സിലിക്കൺ സുരക്ഷിതമാണ്.
- വിവരണങ്ങൾ വായിക്കുക: സ്മാട്ട് വാച്ചുകൾ വാങ്ങുമ്പോൾ ലോബൽ കൃത്യമായി പരിശോധിക്കുക. ഫ്ലൂറോ എലാസ്റ്റോമറുകൾ ഉപയോഗിച്ച് നിർമിച്ചവ ഒഴിവാക്കാൻ ഇത് സഹായിക്കും.
- ഉപയോഗം പരിമിതപ്പെടുത്തുക: ഇത്തരം ബാൻഡുകളുടെ ഉപയോഗം പരിമിതപ്പെടുത്തുക. ഉറങ്ങുമ്പോഴും വ്യായാമം ചെയ്ത് വിയർക്കാൻ സാധ്യതയുള്ള സാഹചര്യങ്ങളിലും വാച്ച് ഒഴിവാക്കുക.
Be the first to comment