എറണാകുളം മഹാരാജാസ് കോജേജിന്റെ പേരില്‍ വ്യാജരേഖ ചമച്ച് ജോലി നേടാൻ ശ്രമിച്ചെന്ന കേസിൽ കെ വിദ്യ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. താൻ നിരപരാധിയാണെന്നും വ്യാജ രേഖ ചമച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
അധ്യാപക അഭിമുഖത്തിന് വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസില്‍ അഗളി പോലീസ് കെ വിദ്യക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് എസ്എഫ്ഐ മുന്‍ നേതാവ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അട്ടപ്പാടി ഗവ. ആര്‍ജിഎം. കോളേജില്‍ ഹാജരാക്കിയ വ്യാജരേഖകള്‍ കണ്ടെത്താന്‍ അഗളി പോലീസ് വിദ്യയുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. വിവാദത്തിന് പിന്നാലെ വിദ്യ ഒളിവിലാണെന്ന് കെഎസ് യു ആരോപിച്ചിരുന്നു.
Be the first to comment