
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ കെഎസ്യു നേതാവ് അൻസിൽ ജലീലിന് ഇടക്കാല മുൻകൂർ ജാമ്യം. ഒരാഴ്ച്ചയ്ക്കുള്ളിൽ അൻസിൽ ജലീൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കോടതി നിർദ്ദേശം നൽകി. ഇദ്ദേഹത്തെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയാണെങ്കിൽ 50000 രൂപ ബോണ്ടിന്റെ അടിസ്ഥാനത്തിൽ ജാമ്യത്തിൽ വിടണമെന്നും കോടതി വ്യക്തമാക്കി. രണ്ടാഴ്ചത്തേക്കാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.
കേസ് പരിഗണിച്ച കോടതി വ്യാജ സർട്ടിഫിക്കറ്റുമായി അൻസിൽ ജലീലനെ നേരിട്ട് ബന്ധപ്പെടുത്തുന്ന എന്താണുളളതെന്ന് ചോദിച്ചു. സർട്ടിഫിക്കറ്റ് പൊതുമധ്യത്തിലുണ്ടെന്നത് വാസ്തവമാണ്. ഏതെങ്കിലും അതോറിറ്റിക്ക് മുൻപിൽ ഈ രേഖ അൻസിൽ ജലീൽ സമർപ്പിച്ചെങ്കിൽ തെറ്റുകാരനാണ്. എന്നാൽ അങ്ങനെ ചെയ്തതായി അറിവില്ലെന്നും ഹൈക്കോടതി ജസ്റ്റിസ് സിയാദ് റഹ്മാൻ ചൂണ്ടിക്കാട്ടി.
Be the first to comment