
അതിരമ്പുഴ: അതിരമ്പുഴ പൗരാവലിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും കോൺഗ്രസ് നേതാവും സ്പീക്കറും മന്ത്രിയുമായിരുന്ന വക്കം പുരുഷോത്തമനേയും അനുസ്മരിച്ചു. അതിരമ്പുഴ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ യോഗം കുടമാളൂർ പള്ളി വികാരി ആർച്ച് പ്രീസ്റ്റ് മാണി പുതയിടം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോറോയി പൊന്നാറ്റിൽ അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് പി.വി. മൈക്കിൾ അനുശോചന പ്രമേയം അവതരിപ്പിച്ചു.
കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം അഡ്വക്കേറ്റ് പ്രിൻസ് ലൂക്കോസ്, കേരള കോൺഗ്രസ് നേതാവ് കെ പി ദേവസ്യ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ, ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. ഗോപകുമാർ, അഡ്വ. ജയ്സൺ ജോസഫ്, തോമസ് പുതുശ്ശേരി, ബൈജു തിട്ടാല, കെ ജി ഹരിദാസ്, അഡ്വ. മൈക്കിൾ ജെയിംസ്, ഷബീർ ഷാജഹാൻ, ജോയ്‌സ് മൂലേകരി, ബിനു ചെങ്ങളം, ജോസ് അമ്പലകുളം തുടങ്ങിയവർ പ്രസംഗിച്ചു.
Be the first to comment