മുൻ ഡിജിപിയുടെ മകൾ പൊലീസ് ഡ്രൈവറെ മർദിച്ച സംഭവത്തിൽ അഞ്ചുവർഷത്തിന് ശേഷം കുറ്റപത്രം സമർപിച്ച് ക്രൈം ബ്രാഞ്ച്. മുൻ ഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്നിഗ്ദക്കെതിരെയാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. വിജിലന്‍സ് മേധാവിയായിരുന്ന സുധേഷ് കുമാര്‍ ഒരു വര്‍ഷം മുമ്പാണ് വിരമിച്ചത്.
2018ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പൊലീസ് ഡ്രൈവറായിരുന്ന ഗവാസ്‌ക്കറാണ് സ്നിഗ്ദ തന്നെ മർദിച്ചതായി ആരോപിച്ച പരാതി നൽകിയത്. തിരുവനന്തപുരം കനകക്കുന്നിൽ പ്രഭാത സവാരിക്ക് എത്തിയപ്പോൾ കഴുത്തിന് പിന്നിൽ മർദിച്ചെന്നായിരുന്നു ഗവാസ്കറിന്റെ പരാതി. തുടർന്ന് ഗവാസ്കർ ജാതി അധിക്ഷേപം നടത്തിയെന്നായിരുന്നു സ്നിഗ്ദയുടെ ആരോപണം. പക്ഷേ, ഈ വാദം ക്രൈം ബ്രാഞ്ച് തള്ളി. ഗവാസ്‌കറിനെ സ്‌നിഗ്ദ മർദിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. മർദ്ദനത്തിനിരയായ പോലീസ് ഡ്രൈവർ ഗവാസ്ക്കറിന്റെ അഞ്ച് വർഷത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് ക്രൈം ബ്രാഞ്ച് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നത്.
Be the first to comment