ദ്രാവിഡിന്റെ മകന്‍ ഇന്ത്യന്‍ ടീമില്‍; അച്ഛന്റെ വഴിയില്‍ സമിത്

മുംബൈ: മുന്‍ ഇന്ത്യന്‍ പരിശീലകനും ഇതിഹാസ ബാറ്ററുമായ രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡ് ഇന്ത്യന്‍ ടീമില്‍. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ടീമിലാണ് താരത്തെ ഉള്‍പ്പെടുത്തിയത്. ചതുര്‍ദിന, ഏകദിന പോരാട്ടങ്ങള്‍ക്കുള്ള ടീമില്‍ താരം ഇടം കണ്ടു.

മൂന്ന് ഏകദിന മത്സരങ്ങളും രണ്ട് ചതുര്‍ദിന പോരാട്ടങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്. ഏകദിന ടീമിനെ മുഹമ്മദ് അമാന്‍ നയിക്കും. സോഹം പട്‌വര്‍ധന്‍ ചതുര്‍ദിന ടീമിന്റെ ക്യാപ്റ്റനാണ്.

ആഭ്യന്തര ക്രിക്കറ്റിലും മാഹാരാജ ടി20 പോരിലും മികവുറ്റ പ്രകടനമാണ് സമിത് പുറത്തെടുത്തത്. ഇതാണ് ഇന്ത്യന്‍ അണ്ടര്‍ 19 ടീമിലേക്കുള്ള വഴി തെളിഞ്ഞത്.

Be the first to comment

Leave a Reply

Your email address will not be published.


*