‘ഒന്‍പതാമനായാണ് ബാറ്റ് ചെയ്യുന്നതെങ്കില്‍ ധോണി ഇറങ്ങേണ്ട’; വിമര്‍ശിച്ച് ഹര്‍ഭജന്‍ സിംഗ്

ധരംശാല: ചെന്നൈയ്ക്ക് വേണ്ടി ഒന്‍പതാം നമ്പറിലാണ് ബാറ്റുചെയ്യുന്നതെങ്കില്‍ ധോണി ഇറങ്ങേണ്ട എന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ ഒന്‍പതാമനായി ഇറങ്ങിയ എം എസ് ധോണി നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായിരുന്നു. ഹര്‍ഷല്‍ പട്ടേലിന്‍റെ പന്തില്‍ ചെന്നൈ മുന്‍ നായകന്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. ഇതിന് പിന്നാലെ ഒരുപാട് വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഹര്‍ഭജന്‍ സിങ്ങും ധോണിക്കെതിരെ രംഗത്തെത്തിയത്.

‘ഒന്‍പതാമനായാണ് ബാറ്റിങ്ങിനിറങ്ങുന്നതെങ്കില്‍ എം എസ് ധോണി കളിക്കരുത്. അദ്ദേഹത്തിന് പകരം ഒരു ഫാസ്റ്റ് ബൗളറെ ടീമില്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും നല്ലത്. ഇപ്പോഴും ധോണി തന്നെയാണ് ടീമില്‍ തീരുമാനമെടുക്കുന്നത്. നേരത്തെ ബാറ്റ് ചെയ്യാന്‍ ഇറങ്ങാതെ ധോണി നിരാശപ്പെടുത്തി’, ഹര്‍ഭജന്‍ സിംഗ്  പറഞ്ഞു.

‘പഞ്ചാബിനെതിരായ മത്സരത്തില്‍ ശര്‍ദ്ദുല്‍ താക്കൂറാണ് ധോണിയ്ക്ക് മുന്‍പെ ഇറങ്ങിയത്. താക്കൂറിന് ഒരിക്കലും ധോണിയെ പോലെ ഷോട്ടുകള്‍ അടിക്കാന്‍ സാധിക്കില്ല. എന്നിട്ടും ധോണിക്ക് എന്തുകൊണ്ടാണ് ഈ തെറ്റുപറ്റിയതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. അദ്ദേഹത്തിൻ്റെ അനുവാദമില്ലാതെ ചെന്നൈ ടീമില്‍ ഒന്നും നടക്കില്ല. അതുകൊണ്ട് തന്നെ ഈ തീരുമാനം മറ്റൊരാള്‍ എടുത്തതാണെന്ന് അംഗീകരിക്കാനും ഞാന്‍ തയ്യാറല്ല’, ഹര്‍ഭജന്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.

Be the first to comment

Leave a Reply

Your email address will not be published.


*