കെപിസിസി മുൻ ഉപാധ്യക്ഷൻ സി കെ ശ്രീധരൻ സിപിഎമ്മിലേക്ക്; മാറ്റം കെ സുധാകരന്റെ നിലപാടിൽ പ്രതിഷേധിച്ച്

കാസർകോട്: കെപിസിസി മുന്‍ ഉപാധ്യക്ഷന്‍ സി കെ ശ്രീധരന്‍ കോണ്‍ഗ്രസ് വിട്ട് സി പി എമ്മിലേക്ക്. 50 വർഷത്തെ കോൺഗ്രസ്‌ ബന്ധം ഉപേക്ഷിച്ചാണ്‌ മുൻ ഡിസിസി പ്രസിഡന്റ്‌ കൂടിയായ ശ്രീധരൻ പാർട്ടി വിടുന്നത്‌. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു ശ്രീധരന്‍. നവംബർ 17 ന് വാർത്തസമ്മേളനം നടത്തി രാജി പ്രഖ്യാപിക്കും. രാഷ്‌ട്രീയമായ കാരണങ്ങളും കെ. സുധാകരൻ അടക്കമുള്ള നേതാക്കളുടെ നിലപാടുകളിൽ പ്രതിഷേധിച്ചുമാണ്‌ പുതിയ തീരുമാനമെന്നാണ് വിവരം. ഈ മാസം 19 ന് കാഞ്ഞങ്ങാട് നടക്കുന്ന പൊതുപരിപാടിയിൽ വെച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാവും സികെ ശ്രീധരനെ പാർട്ടിയിലേക്ക് സ്വീകരിക്കുക.

രാഷ്‌ട്രീയമാറ്റത്തിന്‌ കാരണമായിട്ടുള്ള ഒട്ടേറെ കാര്യങ്ങളുണ്ടെന്ന്‌ സി കെ ശ്രീധരൻ പറഞ്ഞു. ഏതെങ്കിലും ഒരു കാര്യത്തിന്റെ പേരിലല്ല പുതിയ തീരുമാനം കൈക്കൊള്ളുന്നത്‌. വിശദമായ വിവരങ്ങൾ വാർത്തസമ്മേളനത്തിൽ പറയും. സംസ്ഥാന നേതൃത്വവുമായുള്ള പ്രശ്‌നങ്ങളും ഒരു കാരണമാണ്‌. കെപിസിസി പ്രസിഡന്റ്‌ അടക്കമുള്ളവരുടെ നിലപാടുകൾ ശരിയല്ല. രാജ്യത്തിന്റെയും നമ്മുടെ സംസ്ഥാനത്തിന്റെയും താൽപര്യം പരിഗണിച്ച്‌ പരിശോധിച്ചാൽ കോൺഗ്രസ്‌ നിലപാടുകൾ എത്രത്തോളം ശരിയല്ല എന്ന്‌ മനസ്സിലാകും. അനുരഞ്‌ജനത്തിനുള്ള ശ്രമങ്ങൾ നേതൃത്വം നടത്തിയിരുന്നു. എന്നാൽ തീരുമാനത്തിൽ മാറ്റമില്ല – ശ്രീധരൻ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*