
മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന സിറിയക് ജോൺ അന്തരിച്ചു. കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗം, കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിരുന്നു. അന്നക്കുട്ടിയാണ് ഭാര്യ. സംസ്കാരം നാളെ വൈകീട്ട് നാലിന് കട്ടിപ്പാറ ഹോളിഫാമിലി ചര്‍ച്ച് സെമിത്തേരിയിൽ.
1982-83ൽ കരുണാകരൻ മന്ത്രിസഭയിൽ കൃഷി മന്ത്രിയായിരുന്നു. 1970ൽ ആദ്യമായി കോൺഗ്രസ് സ്ഥാനാർത്ഥിയായി വിജയിച്ച സിറിയക് ജോൺ പിന്നീട് തുടർച്ചയായി നാല് തവണ നിയമസഭയിലെത്തി. മൂന്ന് തവണ തിരുവമ്പാടിയിൽ നിന്നും ഒരു തവണ കൽപ്പറ്റയിൽ നിന്നും നിയമസഭയിലെത്തി. തുടർച്ചയായി നാല് തവണ സിറിയക് ജോൺ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുകയും ചെയ്തിരുന്നു.
കോൺഗ്രസ് വിട്ട് കോൺഗ്രസ് എസിൻ്റെ ഭാഗമായ സിറിയക് ജോൺ പിന്നീട് എൻസിസി രൂപീകരിച്ചപ്പോൾ എൻസിപിയുടെ ഭാഗമായി. എൻസിപിയുടെ സംസ്ഥാന പ്രസിഡൻ്റായും സിറിയക് ജോൺ പിന്നീട് തിരഞ്ഞെടുക്കപ്പെട്ടു. 2007ൽ ആയിരത്തോളം അനുയായികൾക്കൊപ്പം കോഴിക്കോട്ട് വെച്ച് കോൺഗ്രസിലേക്ക് തിരിച്ചെത്തുകയായിരുന്നു.
Be the first to comment