തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിൽ ബിജെപിക്ക് തിരിച്ചടിയായി മുൻമന്ത്രി ജയ് നാരായൺ വ്യാസ് പാർട്ടി വിട്ടു. കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് സൂചന. ഗുജറാത്തിൽ നരേന്ദ്രമോദി സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്നു ജയ് നാരായൺ വ്യാസ്. 2012 ന് ശേഷം പാർട്ടി നേതൃത്വവുമായി ഇടഞ്ഞു. ഇത്തവണയും സീറ്റില്ലെന്ന് ഉറപ്പായതോടെയാണ് രാജിയെന്നാണ് സൂചന.
പാർട്ടി വിടുന്നതായുള്ള പ്രഖ്യാപനം നടത്തിയപ്പോഴും സംഘടനയ്ക്കകത്തെ വെട്ടിനിരത്തിലിനെക്കുറിച്ചാണ് ജയ് നാരായൺ തുറന്നടിച്ചത്. ഇക്കഴിഞ്ഞ ആഴ്ച അഹമ്മദാബാദിലെത്തിയ അശോക് ഗെലോട്ടിനെ കണ്ട ജയ് നാരായൺ വ്യാസ് കോൺഗ്രസിലേക്കെന്ന സൂചന തന്നെയാണ് നൽകുന്നത്. സ്വതന്ത്രനായി മത്സരിക്കാൻ താത്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
Be the first to comment