മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എം.ടി.പത്മ അന്തരിച്ചു. മുംബൈയിൽ മകളുടെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 80 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണ് മരണം. ഫിഷറീസ്, ഗ്രാമ വികസന വകുപ്പുമന്ത്രിയായിരുന്നു. കൊയിലാണ്ടിയെ പ്രതിനിധീകരിച്ചാണ് നിയമസഭയിൽ എത്തിയത്. കേരള മന്ത്രിസഭയിൽ അംഗമായ മൂന്നാമത്തെ വനിതായിരുന്നു എം.ടി പത്മ.
2013-ൽ കോഴിക്കോട് കോർപ്പറേഷനിലേയ്ക്ക് കോൺഗ്രസ് കൗൺസിലറായി തെരഞ്ഞെടുക്കപ്പെടുകയും പ്രതിപക്ഷ നേതാവാകുകയും ചെയ്തു. 1999-ൽ പാലക്കാട് നിന്നും 2004-ൽ വടകരയിൽ നിന്നും ലോക്സഭയിലേയ്ക്ക് മത്സരിച്ചിരുന്നു. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്, കെ.പി.സി.സി അംഗം, മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറി, കോഴിക്കോട് ഡി.സി.സി സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം ബുധനാഴ്ച കോഴിക്കോട്ടെത്തിക്കും.
Be the first to comment