മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സിൽ ഇന്ത്യക്കായി രണ്ട് വെങ്കല മെഡലുകൾ നേടി മുൻ എം.എൽ.എ എം.ജെ ജേക്കബ്

ഫിൻലൻഡിൽ നടന്ന ലോക മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് ടാംപെയറിൽ പിറവം മുൻ എം.എൽ.എയും സി.പി.എം പ്രവർത്തകനുമായ എം.ജെ.ജേക്കബ് ഇന്ത്യക്ക് വേണ്ടി രണ്ട് വെങ്കല മെഡലുകൾ നേടി. പുരുഷന്മാരുടെ M80 വിഭാഗത്തിൽ (80-84 വയസ്സിനിടയിൽ) 200 മീറ്റർ ഹർഡിൽസ്, 80 മീറ്റർ ഹർഡിൽസ് എന്നീ മത്സരങ്ങളിലാണ് എം.ജെ. ജേക്കബ് മെഡലുകൾ നേടിയത് . 

കഴിഞ്ഞ വർഷം കേരള സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ 80 മീറ്റർ ഹർഡിൽസ്, 200 മീറ്റർ ഹർഡിൽസ്, ലോംഗ് ജംപ് എന്നിവയിൽ മൂന്ന് സ്വർണം നേടിയിരുന്നു. ഏഷ്യാ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സിലും മറ്റ് നിരവധി ലോക മീറ്റുകളിലും ഇദ്ദേഹം മെഡലുകൾ നേടിയിട്ടുണ്ട്.

2006ൽ ആണ് പിറവം മണ്ഡലത്തിൽ നിന്ന്‌ സിപിഐഎം സ്ഥാനാർഥിയായി മന്ത്രി ടി എം ജേക്കബ്ബിനെ അട്ടിമറിച്ച്‌ അദ്ദേഹം എംഎൽഎയായത്. രണ്ടുതവണ തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റായി. എംഎ, എൽഎൽബി ബിരുദധാരിയാണ്‌. ചിട്ടയായ വ്യായാമവും ഭക്ഷണക്രമവുമാണ് തന്റെ കരുത്തെന്ന് എം ജെ ജേക്കബ് പറയുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*