
തിരുവനന്തപുരം: ലോകായുക്ത നിയഭേദഗതി അംഗീകരിച്ച രാഷ്ട്രപതിയുടെ തീരുമാനം ദൗര്‍ഭാഗ്യകരമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പല്ലും നഖവും ഉപയോഗിച്ച് തീരുമാനത്തെ തടയുമെന്നും നിയമപരമായി നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി.
സര്‍ക്കാരിന്റെ വിജയമല്ല ഇത്. ജനങ്ങളുടെ വാ മൂടി കെട്ടുകയാണ് ഉണ്ടായത്. പി രാജീവിന്റെ വാദം അഴിമതിക്കാരെ സംരക്ഷിക്കുന്നതാണ്. രാജീവ് അഴിമതിക്കാരുടെ പ്രൊട്ടക്ടര്‍ ആണ്. കോടതിയില്‍ പോയാല്‍ രാഷ്ട്രപതിയുടെ അംഗീകാരം നിലനില്‍ക്കില്ല. ഭരണഘടനാ ബഞ്ചിന്റെ വിധികളില്‍ ഇത് വ്യക്തമാണ്. അഴിമതി നിരോധനത്തെ കശാപ്പു ചെയ്യുന്ന പ്രവര്‍ത്തിയാണിത്. നിയമം കൊണ്ടുവന്നത് മുഖ്യമന്ത്രിയാണ്. കെ കെ ഷൈലജയേയും രക്ഷിക്കാനാണ് നിയമം കൊണ്ടുവന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
അഴിമതി യഥേഷ്ടം നടത്താനുള്ള ലൈസന്‍സ് ആണ് ബില്ല് അംഗീകരിച്ചതിലൂടെ കിട്ടിയിരിക്കുന്നത്. അഴിമതി തടയാനുള്ള അവസാനത്തെ മാര്‍ഗമാണ് അടഞ്ഞത്. ലോകായുക്ത പിരിച്ചു വിടണം. പൊതുജനങ്ങളുടെ പണം അനാവശ്യമായി ചിലവഴിക്കരുത്. പുതിയ നിയമം ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Be the first to comment