റാലിക്കിടെ മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻഖാന് വെടിയേറ്റു

ഇസ്ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റു. ഗഞ്ചൻവാലി പ്രവിശ്യയിൽ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് വെടിയേറ്റത്. അജ്ഞാതന്റെ വെടിവെപ്പിൽ ഇമ്രാന്റെ സഹപ്രവർത്തകരടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. ഇമ്രാൻ ഖാന് കാലിലാണ് വെടിയേറ്റത്. എന്നാൽ പരിക്ക് കാര്യമുള്ളതല്ലെന്നാണ് റിപ്പോർട്ട്.

റാലിക്കിടെ തുറന്ന വാഹനത്തിലാണ് അദ്ദേഹം യാത്ര ചെയ്തത്. ഇമ്രാൻ ഖാനെ സുരക്ഷിത മേഖലയിലേക്ക് മാറ്റി. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റാലിയിൽ സംസാരിക്കാൻ ഒരുങ്ങവെ അദ്ദേഹം സഞ്ചരിച്ചിരുന്ന കണ്ടെയ്നറിലേക്ക് വെടിയുതിർക്കുകയായിരുന്നു. 

റാലിയില്‍ പങ്കെടുത്ത നാല് പേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. പിടിഐ നേതാവ് ഫൈസല്‍ ജാവേദിനും പരിക്കേറ്റതായി വൃത്തങ്ങള്‍ അറിയിച്ചു. അക്രമികള്‍ എകെ 47 ഉപയോഗിച്ചാണ് ഇമ്രാന്‍ ഖാനെ വെടിവെച്ചതെന്ന് പിടിഐ നേതാവ് ഫവാദ് ചൗധരി പറഞ്ഞു.

 

 

 

 

Be the first to comment

Leave a Reply

Your email address will not be published.


*