മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ

മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലും കുടുംബവും ചൊവ്വാഴ്ച ചികിത്സയ്ക്കായി കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ എത്തി.  രാത്രി 8 ന് എത്തിയ പ്രതിഭ പാട്ടീലിനെ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ.  പി എം വാര്യരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. 

ഭർത്താവ് ഡോ. ഡി ആർ ഷെഖാവത്ത്, മകൻ രാജേന്ദ്രസിംഗ് ഷെഖാവത്ത്, മകൾ ജ്യോതി റാത്തോഡ് , പ്രൈവറ്റ് സെക്രട്ടറി ജി കെ ദാസ് എന്നിവരാണ് പ്രതിഭാ പാട്ടീലിന് ഒപ്പമുള്ളത്. 

ആര്യവൈദ്യശാല സി ഇ ഓ ഡോ. ജി സി ഗോപാലപിള്ള, ട്രസ്റ്റിമാരായ ഡോ. കെ മുരളീധരൻ,  കെ ആർ അജയ്, ചീഫ് ക്ലിനിക്കൽ റിസർച്ച് ഡോ. പി ആർ രമേശ്, മെറ്റീരിയൽസ് ഹെഡ് ഷൈലജ മാധവൻകുട്ടി, ഡെപ്യൂട്ടി ചീഫ് ഫിസിഷൻ ഡോ. കെ വി രാജഗോപാൽ തുടങ്ങിയവർ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*