റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജന്‍ രാഷ്ട്രീയത്തിലേക്ക്?

മുംബൈ: റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ സജീവരാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് റിപ്പോർട്ട്. രാജ്യസഭ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ നിന്നും മഹാ വികാസ് അഘാഡി സഖ്യത്തിൽ രഘുറാം രാജൻ മത്സരിച്ചേക്കുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം രഘുറാം രാജൻ മുൻ മുഖ്യമന്ത്രിയും ശിവസേന തലവനുമായ ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മഹാരാഷ്ട്രയിൽ ആറ് ഒഴിവുകളാണ് വരുന്നത്. നിയമസഭയിലെ നിലവിലെ അംഗബലം അനുസരിച്ച് 44 എംഎൽഎമാരുള്ള കോൺഗ്രസിന് ഒരാളെ ജയിപ്പിക്കാനാകും. ഉദ്ധവ് താക്കറെയുടെ ശിവസേനയ്ക്കും ശരദ് പവാറിന്റെ എൻസിപിക്കും അവരുടെ സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ അംഗബലമില്ലാത്തതിനാൽ, മഹാവികാസ് അഘാഡിയുടെ പൊതു സ്ഥാനാർത്ഥിയായി രഘുറാം രാജനെ മത്സരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസുമായി അടുപ്പം പൂലർത്തുന്ന രഘുറാം രാജൻ പാർട്ടി അംഗത്വമെടുത്തേക്കുമെന്നും സൂചനയുണ്ട്.

ഈ മാസം 27 നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2013-16 കാലത്ത് റിസർവ് ബാങ്ക് ഗവർണർ ആയിരുന്നു രഘുറാം രാജൻ. നരേന്ദ്രമോദി സർക്കാരിന്റെ കടുത്ത വിമർശകനാണ് അദ്ദേഹം.

 

Be the first to comment

Leave a Reply

Your email address will not be published.


*