അതിരമ്പുഴ: അതിരമ്പുഴ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ശിലാസ്ഥാപനം നടത്തി. 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തി അതിരമ്പുഴ പച്ചക്കറി മാർക്കറ്റിൽ നിർമ്മിക്കുന്ന ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഹരിപ്രകാശ്, ഫസീന സുധീർ, ജെയിംസ് തോമസ്, ഏറ്റുമാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജെറോയ് പൊന്നാറ്റിൽ, അതിരമ്പുഴ സഹകരണ ബാങ്ക് പ്രസിഡന്റ് പി വി മൈക്കിൾ, വാർഡ് മെമ്പർമാരായ ജോസ് അഞ്ജലി, ജോസ് അമ്പലകുളം, ബേബിനാസ് അജാസ്, ജോജോ ആട്ടേൽ, സിമി, അമുത റോയ്, വിവിധ ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Be the first to comment