ഡബിൾ ഒളിമ്പിക്‌സ് മെഡൽ ജേതാവ് മനു ഭാക്കറും ലോക ചെസ് ചാംപ്യൻ ഡി ഗുകേഷും ഉൾപ്പെടെ നാല് അത്‌ലറ്റുകൾക്ക് ജനുവരി 17 ന് മേജർ ധ്യാൻചന്ദ് ഖേൽ രത്‌ന അവാർഡ് നൽകുമെന്ന് കായിക മന്ത്രാലയം പ്രഖ്യാപിച്ചു. ജനുവരി 17 ന് ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ പ്രത്യേകം സംഘടിപ്പിച്ച ചടങ്ങിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ്, പാരാലിമ്പ്യൻ പ്രവീൺ കുമാർ എന്നിവരും ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ഖേൽരത്‌ന അവാർഡ് ഏറ്റുവാങ്ങും. മലയാളി നീന്തൽ താരം സജൻ പ്രകാശിന് അർജുന അവാർഡ് നൽകും.
നാല് പേർക്ക് ഖേൽരത്‌ന അവാർഡും 32 അത്‌ലറ്റുകൾക്ക് അർജുന അവാർഡും മൂന്ന് പരിശീലകർക്ക് ദ്രോണാചാര്യ അവാർഡും ലഭിക്കും.
Be the first to comment