വയനാട് ഉരുള്‍പൊട്ടലുണ്ടായ മേഖലയില്‍ നിന്ന് നാല് പേരെ ജീവനോടെ രക്ഷപ്പെടുത്തി

വയനാട് ഉരുള്‍പൊട്ടലുണ്ടായ മേഖലയില്‍ നിന്ന് നാല് പേരെ ജീവനോടെ രക്ഷപ്പെടുത്തി. പടവെട്ടിക്കുന്ന് വെള്ളാർമലയുടെ ഭാഗത്തുനിന്നാണ് ഇവരെ കണ്ടെത്തിയത്. ഇക്കാര്യം കരസേന വക്താവ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. രണ്ട് പുരുഷന്മാരേയും സ്ത്രീകളേയുമാണ് രക്ഷപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ കാലിന് പരുക്കേറ്റിട്ടുണ്ടെന്നും വിവരമുണ്ട്.

കാഞ്ഞിരക്കത്തോട്ടത്ത് ജോണി, ജോമോള്‍, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം. ഇവർ ബന്ധുവീട്ടില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. നാല് പേരെയും വ്യോമമാർഗം ക്യാമ്പിലേക്ക് മാറ്റുമെന്നും കരസേന വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*