കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ രണ്ട് ദിവസത്തിനിടെ നാല് വൈദികര്‍ കൊല്ലപ്പെട്ടു. രണ്ട് സംഭവങ്ങളിലായാണ് ഇവര്‍ കൊല്ലപ്പെട്ടത്. സനീന്‍ കത്തോലിക്കാ രൂപതയില്‍ സേവനമനുഷ്ടിക്കുന്ന സെന്‍റ് പാട്രിക്സ് മിഷനറി സൊസൈറ്റി അംഗം ഫാ. വില്യം ബാന്‍ഡ, ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ വെച്ച് അക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. സാംബിയന്‍ സ്വദേശിയായ ബാന്‍ഡ, 2015 മുതൽ സഹവികാരിയായി സേവനമനുഷ്ടിക്കുകയാണ്. രാവിലെത്തെ പ്രാര്‍ഥനക്ക് ശേഷം വസ്ത്രം മാറാനായി പോയ വൈദികനെ പിന്നില്‍ നിന്നെത്തിയ അക്രമി വെടിവെക്കുകയായിരുന്നു.
ശേഷം അക്രമി കാറില്‍ രക്ഷപ്പെട്ടു. ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. ഈജിപ്തുകാരായ മൂന്ന് വൈദികരാണ് കൊല്ലപ്പെട്ട മറ്റുള്ളവര്‍. ഇവരെ അക്രമി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തക്ല മൂസ എല്‍ സാമുവേലി (70), യുസ്തോസ് ആവാ മാര്‍ക്കോസ് (40), മിനാ ആവാ മാര്‍ക്കോസ് (40) എന്നിവരാണ് കൊല്ലപ്പെട്ടത്. മറ്റൊരു വൈദികന് ഗുരുതരമായി പരിക്കേറ്റു. അക്രമിയെ പൊലീസ് പിടികൂടി. കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയിലെ അംഗങ്ങളാണ് കൊല്ലപ്പെട്ട വൈദികര്‍. 35കാരനാണ് പ്രതിയെന്നും എന്തിനാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
Be the first to comment