നാല് വർഷ ബിരുദ കോഴ്‌സുകൾക്ക് ഇന്ന് തുടക്കം; സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ നാല് വർഷ ബിരുദ കോഴ്സുകൾക്ക് ഇന്ന് തുടക്കമാവും. ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നാല് വർഷ ബിരുദ കോഴ്‌സുകളുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും. തിരുവനന്തപുരത്തെ ഗവൺമെന്റ് വനിതാ കോളേജിൽ വെച്ചാണ് ഉദ്ഘാടനം നിർവഹിക്കുക.

മുൻ വർഷങ്ങളിലേത് പോലെ മൂന്നാം വർഷം ഡിഗ്രി കോഴ്സ് അവസാനിപ്പിക്കാനുള്ള ഒപ്ഷൻ നാല് വർഷ ബിരുദ കോഴ്‌സുകളിലുമുണ്ട്. ഒന്നെങ്കിൽ മൂന്നാം വർഷം ബിരുദ സർട്ടിഫിക്കറ്റ്‌ വാങ്ങി വിദ്യാർത്ഥികൾക്ക് പുതിയ കോഴ്‌സിലേക്കോ ജോലിയിലേക്കോ കടക്കാം, അല്ലെങ്കിൽ നാലാം വർഷവും കോഴ്സ് തുടർന്ന് ഓണേഴ്സ് ബിരുദം നേടാം.

ഗവേഷണത്തിന് താത്പര്യമുള്ളവർക്ക്, ഓണേഴ്സ് വിത്ത് റിസേർച്ച് ബിരുദധാരികളാകാം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് പുതിയ മാറ്റം. ഇഷ്ടമുള്ള വിഷയങ്ങളുടെ കോമ്പിനേഷൻ തിരഞ്ഞെടുത്ത് സ്വയം കോഴ്സ് രൂപകല്പന ചെയ്യാനാകുന്ന തരത്തിലാണ് കരിക്കുലം.

നാല് വർഷ ബിരുദ കോഴ്‌സിനെതിരെ വ്യാപക വിമർശനവും ഉയരുന്നുണ്ട്. ഒരു വിഷയത്തിലും ആഴത്തിലുള്ള അക്കാദമികപഠനം സാധ്യമാവില്ലെന്ന ആശങ്കയാണ് വിദ്യാഭ്യാസ വിദഗ്ധർ ഉന്നയിക്കുന്നത്. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലെന്നും വിമർശനമുണ്ട്.

2

Be the first to comment

Leave a Reply

Your email address will not be published.


*