വാടക വീട് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപ്പന അതിരമ്പുഴയിൽ എം ഡി എം എയുമായി നാല് യുവാക്കൾ പിടിയിൽ

അതിരമ്പുഴ: അതിരമ്പുഴയിൽ വാടക വീട് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപ്പന നടത്തിയ നാല് യുവാക്കൾ പിടിയിൽ.തെള്ളകം വലിയകാല കോളനി തടത്തിൽ പറമ്പിൽ വീട്ടിൽ നാദിർഷ (24), കണ്ണൂർ തളിപ്പറമ്പ് പുഷ്പഗിരി ഭാഗത്ത് ഫാത്തിമ മൻസിൽ വീട്ടിൽ മുഹമ്മദ് റമീസ് (21), ആർപ്പൂക്കര സൂര്യ കവല ഭാഗത്ത് നാഗംവേലിൽ വീട്ടിൽ രാഹുൽ കെ കെ(21), പെരുമ്പായിക്കാട് മാമ്മൂട് ഭാഗത്ത് കണിയാംപറമ്പിൽ വീട്ടിൽ മുഹമ്മദ് റാഫി (21), ആർപ്പൂക്കര വില്ലൂന്നി ഭാഗത്ത് കരിയമ്പുഴ വീട്ടിൽ ജിത്തു ജിനു ജോർജ് (21) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.

അതിരമ്പുഴ കുട്ടിപ്പടി ഭാഗത്ത് ഇവർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ഗാന്ധിനഗർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് വിൽപ്പനയ്ക്കായി വീട്ടിനുള്ളിൽ സൂക്ഷിച്ച എം ഡി എം എ യുമായി ഇവരെ പിടികൂടിയത്.

Be the first to comment

Leave a Reply

Your email address will not be published.


*